Connect with us

Kerala

വൃഷ്ടി പ്രദേശത്ത് മഴയില്ല ശബരി ഗിരി സംഭരണികള്‍ വറ്റി വരണ്ടു

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാന പ്രധാന ജല വൈദ്യുതി പദ്ധതി കളിലൊന്നായ ശബരിഗിരി പദ്ധതി പ്രദേശത്ത് മഴയ ലഭിക്കാത്തതിനെ തുടര്‍ന്ന് വറ്റി വരളുന്നു.ഇതോടെ വൈദ്യുത ഉല്‍പ്പാദനം കടത്ത പ്രതിസന്ധിലേക്കാണ് നീങ്ങുന്നത്. ഏഴ് അണകെട്ടുകളില്‍ നാലെണ്ണെത്തില്‍ മാത്രമാണ് നിലവില്‍ ജലം ഉള്ളത് . ഇത് സംഭരണിയുടെ 12ശതമാനം മാത്രമാണ് ഉള്ളത്. കാലവര്‍ഷം ജില്ലയില്‍ ശക്തമാകാതിരുന്നതും . വൃഷ്ടി പ്രദേശത്ത് കാര്യമായ മഴലഭിക്കാത്തുമാണ് ഇതിന് കാരണമായത്. പ്രധാന അണകെട്ടായ കക്കി-ആനത്തോടില്‍ 937.88ഘന അടി ജലവും,പമ്പയില്‍ 964.70 മീറ്റര്‍ ജലവുമാണ് ഇനി അവശേഷിക്കുന്നത്. ഇത് ഒരാഴ്ചത്തേക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമേ തികയുള്ളു. നിലവില്‍ അഞ്ച് ജനറേറ്റുകള്‍ പ്രവേര്‍ത്തിക്കേണ്ട കക്കിയില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പീക്ക് ടൈമില്‍ മാത്രം മുഴുവന്‍ ജനറേറ്ററും പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദനം പൂര്‍ണതോതില്‍ എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട അവസ്ഥയാണ് ഉള്ളത്.

---- facebook comment plugin here -----

Latest