Connect with us

Ongoing News

അക്ഷരദീപം പദ്ധതി വിദ്യാര്‍ഥി സമൂഹത്തിന് മുതല്‍ക്കൂട്ട്: പി കെ ബിജു എം പി

Published

|

Last Updated

pk biju general-1

അക്ഷരദീപം പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി കെ ബിജു എം പി നിര്‍വഹിക്കുന്നു

വടക്കഞ്ചേരി: കലാലയങ്ങളില്‍ സിറാജ് നടപ്പാക്കുന്ന അക്ഷരദീപം പദ്ധതി വിദ്യാര്‍ഥി സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്ന് പി കെ ബിജു എം പി. സിറാജ് അക്ഷരദീപം പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയും അതിലൂടെ നേടുന്ന അറിവുകളുമാണ് സമൂഹത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. സോഷ്യല്‍ മീഡിയകളുടെ സ്വാധീനം വളര്‍ന്നുവരുന്നത് വായനാശീലത്തെ പിന്നോട്ടടിപ്പിച്ചെങ്കിലും വായന ഇല്ലാതാകുന്നില്ല. വായനയെ പരിപോഷിപ്പിക്കുന്നതിനായി സിറാജ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദാര്‍ഹമാണ്. ആധുനിക കാലഘട്ടത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന വായനാശീലം വളര്‍ത്തുന്നതിനും വായനാശീലം തിരിച്ചുകൊണ്ടു വരുന്നതിനും സിറാജ് നടത്തുന്ന അക്ഷരദീപം പോലുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പി കെ ബിജു എം പി. പറഞ്ഞു. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ അധ്യക്ഷത വഹിച്ചു. ജ്യോതീസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ കെ ജ്യോതികുമാര്‍, കെ ജെ യു ജില്ലാ പ്രസിഡന്റ് ബോബന്‍ ജോര്‍ജ്, പഞ്ചായത്തംഗം പാളയം പ്രദീപ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് മമ്പാട്, കോളജ് പ്രിന്‍സിപ്പല്‍ പ്രദീപ് സോമസുന്ദരന്‍, സിറാജ് സോണല്‍ റിപോര്‍ട്ടര്‍ കെ അബ്ദുശ്ശുക്കൂര്‍ പ്രസംഗിച്ചു. പ്രമുഖ സാമൂഹിക സേവന ട്രസ്റ്റായ ജ്യോതിസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് കോളജില്‍ പദ്ധതി നടപ്പിലാക്കുന്നത്.

 

---- facebook comment plugin here -----

Latest