Connect with us

Kerala

ഋഷിരാജ് സിംഗിനെ മാറ്റി; ആര്‍.ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

Published

|

Last Updated

തിരുവനന്തപുരം: ഋഷിരാജ്‌സിംഗിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ സ്ഥാനത്തുനിന്നും മാറ്റി. എഡിജിപി ശ്രീലേഖ ഐപിഎസ് ആണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട കമ്മീഷ്ണര്‍. സ്ഥാനം ഒഴിഞ്ഞ ഋഷിരാജ് സിംഗിനെ നിര്‍ഭയ പദ്ധതിയുടെ തലവനാകും. സ്ഥാനം മാറ്റിയുള്ള ഉത്തരവില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒപ്പിട്ടു.
കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവക്കു കൂടി സീറ്റബെല്‍റ്റ് നിര്‍ബന്ധമാക്കി ഋഷിരാജ് സിംഗ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ കൂടിയാലോചനകളൊന്നുമില്ലാതെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഋഷിരാജ്‌സിംഗ് ഒരു മാസത്തേക്ക് ലീവിന് അപേക്ഷിച്ച് ഡല്‍ഹിയില്‍ പോയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചല്ല താന്‍ ഡല്‍ഹിയില്‍പോയതെന്നും പേഴ്‌സണല്‍ ആവശ്യത്തിനുവേണ്ടിയാണ് അവധിയില്‍ പ്രവേശിച്ചതെന്നും ഋഷിരാജ് സിംഗ് പിന്നീട് വ്യക്തമാക്കിയിരുന്നു.