Connect with us

Gulf

ഖുര്‍ആന്‍ പാരായണ മത്സരം തുടങ്ങി

Published

|

Last Updated

ദുബൈ: രാജ്യാന്തര ഹോളി ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക്് തുടക്കമായി. ഇന്ത്യയടക്കം 87 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട് ഇടിയങ്ങര അല്‍ മര്‍കസുല്‍ ഫാറൂഖി വിദ്യാര്‍ഥി റാശിദാണ് എത്തിയിരിക്കുന്നത്.
എട്ട് പേര്‍ പങ്കെടുക്കുന്ന മത്സരമാണ് ഇക്കഴിഞ്ഞ രാത്രി ആരംഭിച്ചത്. എത്യോപ്യ, ബെനിന്‍, ഇറാഖ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍ സിംബാബ്‌വെ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ മാറ്റുരച്ചതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇബ്രാഹിം ബു മില്‍ഹ അറിയിച്ചു.
ഇന്ത്യന്‍ പ്രതിനിധിയുടെ മത്സര ദിവസം അറിവായിട്ടില്ല. ഡോ.സാലിം അല്‍ ദുബി, ശൈഖ് സുലൈമാന്‍, അല്‍ അഹ്ദല്‍, ശൈഖ് താഹിര്‍ അല്‍ അസുയ്റ്റി എന്നിവരടങ്ങുന്നതാണ് വിധികര്‍ത്താക്കള്‍. ഒന്നാം സ്ഥാനക്കാരന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം രണ്ട്, ഒന്നര ലക്ഷം ദിര്‍ഹം വീതവും ലഭിക്കും.