Connect with us

Kozhikode

റിസര്‍വ് ബേങ്കിന്റെയും നോക്കിയ ഫോണിന്റെയും പേരില്‍ തട്ടിപ്പ് സംഘം വീണ്ടും രംഗത്ത്

Published

|

Last Updated

പേരാമ്പ്ര: റിസര്‍വ് ബേങ്കിന്റെയും നോക്കിയ ഫോണിന്റെയും പേരില്‍ തട്ടിപ്പ് നടത്തിയ അന്തര്‍ ദേശീയം സംഘം ചെറിയ ഇടവേളക്കുശേഷം വീണ്ടും രംഗത്ത്.
ഫേസ് ബുക്കിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഭാഗ്യശാലിയെ കണ്ടെത്തലില്‍ താങ്കള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും ഉടന്‍ ബന്ധപ്പെടണമെന്നും കാണിച്ചുള്ള സന്ദേശമാണ് തട്ടിപ്പു സംഘം ആദ്യം അയക്കുന്നത്. നാല് കോടിയുടെ ഭാഗ്യം കൈവിട്ടുപോകാതിരിക്കാന്‍ ഫോണുടമ വിലാസക്കാരെ ബന്ധപ്പെട്ടാല്‍ വീണ്ടും പ്രലോഭിക്കുക എന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി. വലയിലകപ്പെട്ടുവെന്നുറപ്പാകുന്നതോടെ അടുത്ത സന്ദേശമെത്തും. അതാത് രാജ്യത്തെ പ്രധാന എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗവുമായി ബന്ധപ്പെട്ട് ക്ലിയറന്‍സ് നല്‍കണമെന്നും ഇതിനായി തങ്ങളുടെ ഏജന്റിന്റെ അക്കൗണ്ടില്‍ നിശ്ചത സംഖ്യ നിക്ഷേപിക്കണമെന്നുമാണ് അടുത്ത സന്ദേശം.
ഗ്രാമീണ മേഖലകളിലെ ടെലിഫോണ്‍ ഉപഭോക്താക്കളെ ഏതോവിധത്തില്‍ കണ്ടെത്തിയാണ് ഇത്തവണത്തെ തട്ടിപ്പു ശ്രമമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമ മേഖലകളിലെ ഏതാനും പേര്‍ക്ക് ഇത്തരത്തില്‍ സന്ദേശമെത്തിയിരുന്നു. നാല് കോടി രൂപക്ക് പുറമെ ആപ്പിള്‍ ഫോണ്‍, ഗിഫ്റ്റ് എന്നിവ ലഭിച്ചതായറിയിച്ച് പെരുവണ്ണാമൂഴി സ്വദേശിക്ക് ഈ മെയില്‍ സന്ദേശം വന്നിരുന്നു. ഇദ്ദേഹം ഡല്‍ഹിയിലുള്ള സുഹൃത്തുമായും, ഇയാള്‍ കസ്റ്റംസ് വിഭാഗവുമായും ബന്ധപ്പെട്ടാണ് തട്ടിപ്പാണെന്ന് ഉറപ്പുവരുത്തിയത്.