Connect with us

Kerala

സോളാര്‍ ഇടപാടില്‍ ഉന്നതര്‍ക്ക് ബന്ധമില്ലെന്ന് സരിത

Published

|

Last Updated

കൊച്ചി:സോളാര്‍ ഇടപാടില്‍ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സരിത നായര്‍.സോളാര്‍ ഇടപാട് സംബന്ധിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമീഷനു മുമ്പാകെയാണ് മൊഴിനല്‍കിയത്.ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് സരിത രേഖാമൂലം മറുപടി നല്‍കി.
മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ജോപ്പന്‍, മുന്‍ ഗണ്‍മാന്‍ സലിം രാജ്, എന്നിവരെക്കുറിച്ച് ചോദ്യത്തിന് അവരില്‍ നിന്ന തനിക്ക് യാതൊരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്ന് സരിത മറുപടിനല്‍കി.സോളാര്‍ ബിസിനസില്‍ നിന്ന് ലഭിച്ച തുകകള്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും രാഷ്ട്രീയക്കാരുമായി ബന്ധമില്ലെന്നും സരിത മറുപടി നല്‍കിയിട്ടുണ്ട്.

Latest