Connect with us

Kozhikode

അഴിമതി വിരുദ്ധ സമിതി ധര്‍ണയിലേക്കുള്ള ഡി വൈ എഫ് ഐ മാര്‍ച്ചിനെ വിമര്‍ശിച്ച് സി പി എം

Published

|

Last Updated

കോഴിക്കോട്: അഴിമതി വിരുദ്ധ സമിതിയുടെ ധര്‍ണ നടന്ന വേദിയിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തിയതും വേദി കൈയേറിയതും തെറ്റായ നടപടിയാണെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ്. സമഗ്ര അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ബോധ്യമായാല്‍ നടപടി സ്വീകരിക്കും. പ്രകടനത്തെ പോലീസ് തടഞ്ഞിട്ടും ബലം പ്രയോഗിച്ച് വേദി കൈയേറി പരിപാടി അലങ്കോലപ്പെടുത്തിയത് അപലപനീയമാണ്. ഈ നടപടി പാര്‍ട്ടിക്കും ഡി വൈ എഫ് ഐക്കും പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചീത്തപ്പേരുണ്ടാക്കി. പാര്‍ട്ടിയെ ആക്രമിക്കുന്നതിന് തക്കം പാര്‍ത്തിരുന്ന ശത്രുക്കള്‍ക്ക് ഇത് അവസരമായി.
നഗരത്തിലുണ്ടായ അനിഷ്ടസംഭവത്തെ മറയാക്കി സി പി എം, ഡി വൈ എഫ് ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ് നിരന്തരമായി റെയ്ഡും അതിക്രമവും നടത്തുകയാണ്. പോലീസിന്റെ പക്ഷപാതപരമായ ഇത്തരം നടപടികള്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
കോര്‍പറേഷന്‍ കൗണ്‍സിലറായ കെ സിനിക്കെതിരെ അവഹേളനപരമായ നോട്ടീസ് അച്ചടിച്ചിറക്കി ദുഷ്പ്രചരണം നടത്തുന്ന തത്പര കക്ഷികളുടെ നീക്കം അപലപനീയമാണ്. സിനിയുടെ സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന വിധത്തിളുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Latest