Connect with us

Malappuram

മലയാളസര്‍വകലാശാല പ്രൊഫസര്‍ /അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രൊഫസര്‍, അസോഷിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ട് തസ്തികകളും 37400 – 67000 സ്‌കെയിലാണ്. പ്രൊഫസര്‍ തസ്തിക മലയാളസാഹിത്യം ഈഴവ, തിയ്യ, ബില്ലവക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. സംസ്‌കാരപൈതൃകപഠനം ഓപ്പണ്‍ വേക്കന്‍സിയാണ്. അസോഷിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ ഭാഷാശാസ്ത്രം (ഓപ്പണ്‍), മാധ്യമപഠനം (പട്ടികജാതി) എന്നിങ്ങനെ സംവരണമാണ്.
പ്രൊഫസര്‍ തസ്തികകള്‍ക്ക് എ ജി പി 10,000 രൂപയും അസോഷിയേറ്റ് പ്രൊഫസര്‍ തസ്തികക്ക് 9,000 രൂപയും അനുവദിക്കും.
പ്രൊഫസര്‍ തസ്തികക്ക് 50 വയസ്സും അസോഷിയേറ്റ് പ്രൊഫസര്‍ തസ്തികക്ക് 45 വയസ്സുമാണ് പ്രായപരിധി. 2014 ഏപ്രില്‍ ഒന്ന് വെച്ച്് ഉയര്‍ന്ന പ്രായപരിധി നിര്‍ണയിക്കും.
അപേക്ഷിക്കുന്ന വിഷയങ്ങളില്‍ പി.എച്ച്.ഡി, ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രസിദ്ധീകരണങ്ങള്‍, കുറഞ്ഞത് 10 ആധികാരിക പുസ്തകങ്ങളോ, ഈടുറ്റ പ്രബന്ധങ്ങളോ പ്രസിദ്ധീകരിക്കണം. 10 വര്‍ഷത്തെ ഗവേഷണ പരിചയം, ഗവേഷണം ഗൈഡ് ചെയ്തുള്ള പരിചയം, ബോധനരീതികളിലും മൗലികമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലുമുള്ള സംഭാവന, യു.ജി.സി. അനുശാസിക്കുന്ന അക്കാദമിക് മികവിന്റെ സൂചികയില്‍ അവശ്യം വേണ്ട സ്‌കോര്‍ എന്നിവ ഉണ്ടാവണം.
അസോഷിയേറ്റ് പ്രൊഫസര്‍ക്ക് ബിരുദാനന്തരബിരുദത്തിന് കുറഞ്ഞത് 55% മാര്‍ക്ക്, അപേക്ഷിക്കുന്ന വിഷയത്തില്‍ ജവ.ഉ, കുറഞ്ഞത് അഞ്ച് ആധികാരിക പുസ്തകങ്ങളോ, ഈടുറ്റ പ്രബന്ധങ്ങളോ പ്രസിദ്ധീകരിക്കുക, എട്ട് വര്‍ഷത്തെ സര്‍വകലാശാല/ കോളേജ് അധ്യാപന പരിചയം, ബോധനരീതികളിലും, മൗലികമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലുമുള്ളസംഭാവന, യു.ജി.സി. അനുശാസിക്കുന്ന അക്കാദമിക് മികവിന്റെ സൂചികയില്‍ അവശ്യം വേണ്ട സ്‌കോര്‍ എന്നിവ വേണം. രണ്ട് തസ്തികകളിലും ഗവേഷണം പൂര്‍ത്തിയാക്കാനെടുക്കുന്ന കാലയളവ് അധ്യാപന പരിചയത്തിനായി പരിഗണിക്കുകയില്ല. അപേക്ഷ www. malayalamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവുന്ന നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഓണ്‍ലൈനായി അയക്കണം. അപേക്ഷകന്റെ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് ചേര്‍ക്കേണ്ടതാണ്. പരിഗണിക്കപ്പെടേണ്ട പ്രസിദ്ധീകരണങ്ങളുടെ പട്ടിക അപേക്ഷയോടൊപ്പം ഉണ്ടാകണം. പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍വ്യൂവിന് ഹാജരാക്കിയാല്‍ മതിയാകും.
അപേക്ഷ ഫീസ് : 500 രൂപ (പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് : 200 രൂപ) അപേക്ഷാഫീസ് മലയാളസര്‍വകലാശാലയുടെ അക്കൗണ്ടിലേക്ക് (അക്കൗണ്ട് നമ്പര്‍: 32709117532, എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖ) പണമടച്ച് ബാങ്കില്‍ നിന്ന് ലഭിക്കുന്ന യു ടി ആര്‍ / ജേര്‍ണല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2014 ജൂലൈ 21.

Latest