Connect with us

Malappuram

ആയിരങ്ങള്‍ക്ക് ഇഫ്താറൊരുക്കി മഅ്ദിന്‍ അക്കാദമി

Published

|

Last Updated

മലപ്പുറം: ആയിരങ്ങളെ ഇത്തവണയും നോമ്പ് തുറപ്പിച്ച് മഅ്ദിന്‍ അക്കാദമി. ഒരു മാസം മുഴുവന്‍ വിഭവ സമൃദ്ധമായ വിഭവങ്ങളൊരുക്കിയാണ് മഅ്ദിന്‍ ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ മാതൃകയാകുന്നത്. ഇവരുടെ ആതിഥ്യം സ്വീകരിക്കാന്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ദിവസവുമെത്തുന്നത് ആയിരങ്ങള്‍.
ഈത്തപ്പഴവും പഴങ്ങളും എണ്ണക്കടികലും ജ്യൂസുമെല്ലാമായി ആദ്യം നോമ്പ് തുറക്കും. ഉടന്‍ മഗ്‌രിബ് നിസ്‌കാരം. തുടര്‍ന്ന് സമസ്ത ജില്ലാ മുശാവറ മെമ്പര്‍ ഇബ്‌റാഹിം ബാഖവി മേല്‍മുറിയുടെ നസ്വീഹത്ത്. ശേഷം വിശാലമായ പന്തലില്‍ സുഭിക്ഷമായ ഭക്ഷണം. ബിരിയാണി, പത്തിരി, പൊറോട്ട, ഇടിയപ്പം, ചപ്പാത്തി, കോഴി, ബീഫ് കറികള്‍ എന്നിങ്ങനെ പോകും വിഭവങ്ങള്‍. രാത്രിയില്‍ പള്ളിയില്‍ താമസിക്കുന്നവര്‍ക്ക് അത്താഴത്തിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
മലപ്പുറത്തെ വ്യപാരികളും പൊതുജനങ്ങളും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അന്യസംസ്ഥാന തൊഴിലാളുകളും യാത്രക്കാരുമെല്ലാം മഅ്ദിന്‍ അക്കാദമിയുടെ സ്‌നേഹ വിരുന്നില്‍ പങ്കെടുക്കാനെത്തുന്നവരാണ്.
റമസാനിലെ പുണ്യദിനരാത്രങ്ങളില്‍ വിശ്വാസികള്‍ക്ക് ഏറെ പ്രതിഫലം കരഗതമാക്കുന്നതിന് നിരവധി പരിപാടികളാണ് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്നത്. മഗ്‌രിബിന് ശേഷം തസ്ബീഹ് നിസ്‌കാരം റമസാന്‍ അവസാനം വരെയും തുടരും. പകല്‍ സമയങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രമുഖരുടെ വിജ്ഞാന വേദികള്‍ ആരംഭിച്ചു കഴിഞ്ഞു. വനിതകള്‍ക്കായുള്ള ക്ലാസുകളും ഇതില്‍ ശ്രദ്ധേയമാണ്.

Latest