എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്‍; ഫണ്ട്ദിനം നാളെ

Posted on: July 3, 2014 12:33 am | Last updated: July 4, 2014 at 12:56 am

ssf flagകോഴിക്കോട്: റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണ ദിനമായി നാളെ ആചരിക്കും. എസ് എസ് എഫിന്റെ വിവിധ ധാര്‍മിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരില്‍ നിന്നുമായി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരിക്കും.
പള്ളികള്‍ കേന്ദ്രീകരിച്ചും അങ്ങാടികള്‍, ഭവന സന്ദര്‍ശനം മുഖേനയും യൂനിറ്റ് ഘടകങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടത്തുന്നത്. റമസാന്‍ രണ്ടാം പാതിയില്‍ സംസ്ഥാനത്തെ 84 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ബദ്ര്‍ സമൃതി സംഗമങ്ങളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ ഫണ്ട് ഏറ്റുവാങ്ങും. കാസര്‍കോട് വെച്ച് നടന്ന ചടങ്ങില്‍ റമസാന്‍ ഫണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു
ഫണ്ട് ശേഖരണദിനം വന്‍വിജയമാക്കണമെന്ന് എസ് എസ് ഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, ട്രഷറര്‍ വി പി എം ഇസ്ഹാഖ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.