Connect with us

Kozhikode

ഡോ. അബ്ദുസ്സലാമിന്റെ റമസാന്‍ പ്രഭാഷണം നാളെ

Published

|

Last Updated

Dr. Abdu Salamകാലിക്കറ്റ് മര്‍കസി മസ്ജിദില്‍ ഉച്ചയക്ക് 1.30 ന്

കോഴിക്കോട്: പ്രമുഖ ശാസ്ത്രജ്ഞനും മക്കയുടെയും മദീനയുടെയും പുതിയ വികസന പദ്ധതികളുടെ സാങ്കേതിക ഉപദേഷ്ടാവുമായ ഡോ. അബ്ദുസ്സലാം നാളെ (03/07/2014) കാലിക്കറ്റ് മര്‍കസി മസ്ജിദില്‍ റമസാന്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പരിപാടിയില്‍ വ്രതകാലത്തെ ജീവിത ക്രമങ്ങള്‍ രൂപപ്പെടുത്തുന്ന സാമൂഹിക മാറ്റങ്ങളെ മുന്‍ നിര്‍ത്തി ലക്ഷ്യാധിഷ്ഠിത ജീവിതം എന്ന ആശയം വിശകലനം ചെയ്ത് അദ്ദേഹം സംസാരിക്കും.
ഐ. എസ്. ആര്‍. ഒയില്‍ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം നിരവധി അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. യു.എ.ഇ പ്രതിരോധ മന്ത്രാലയത്തില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ദുബൈ മുന്‍സിപ്പല്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍സല്‍ട്ടന്റ് തുടങ്ങി നിരവധി രാജ്യാന്തര പദവികള്‍ വഹിക്കുന്ന അദ്ദേഹം ഇപ്പോള്‍ മര്‍കസ് നോളജ് സിറ്റി സി.ഇ.ഒയാണ്.
സയ്യിദ് അന്‍സാര്‍ തങ്ങള്‍, അപ്പോളോ മൂസ ഹാജി, ഇ വി അബ്ദുറഹ്മാന്‍, ശൗക്കത്ത് മുണ്ടേങ്കാട്ടില്‍, മസ്ജിദ് ഇമാം അബ്ദുന്നാസര്‍ സഖാഫി അമ്പലക്കണ്ടി, ഒ.എം തരുവണ സംബന്ധിക്കും.