Connect with us

Ongoing News

പരിക്ക് കാരണം ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിച്ചേക്കില്ല?

Published

|

Last Updated

ബ്രസീലിയ:ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്.പ്രീ ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ മത്സരത്തിലേറ്റ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.എന്നാല്‍ താരത്തെ കളത്തിലിറക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് കോച്ച് സ്‌കൊളാരി പറഞ്ഞു.നെയ്മറിന്റെ പരിക്ക് ബ്രസീലിന് കനത്ത തിരിച്ചടിയായിരിക്കും.നാല് ഗോളുമായി ലോകകപ്പില്‍ വരവറിയിച്ച നെയ്മറിലാണ് ബ്രസീലിന്റെ പ്രതീക്ഷകള്‍ മുഴുവന്‍.കഴിഞ്ഞ മത്സരത്തില്‍ മുഴുവന്‍ സമയവും കളിച്ചിരുന്നെങ്കിലും പലപ്പോഴും നെയ്മര്‍ മുടന്തി നടക്കുന്നത് കാണാമായിരുന്നു.നെയ്മറില്ലെങ്കില്‍ എങ്ങനെ കളിക്കണം എന്നുള്ള ചര്‍ച്ചകള്‍ ബ്രസീല്‍ ക്യാമ്പില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.