Connect with us

National

സിപിഐഎം ദേശീയ പാര്‍ട്ടി തന്നെ:സിപിഐക്ക് ദേശീയ പദവി നഷ്ടമായി

Published

|

Last Updated

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായി.ദേശീയ പാര്‍ട്ടികള്‍ ഇനി മൂന്നെണ്ണം മാത്രം.കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ സിപിഎമ്മിനും ദേശീയ പദവി നിലനിര്‍ത്താനായി.സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി.
മായാവതിയുടെ ബിഎസ്പി,ശരത് പവാറിന്റെ എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കും പദവി നഷ്ടമായി.പദവി നഷ്ടമാകാതിരിക്കാന്‍ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചു.
നാലു സംസ്ഥാനങ്ങളില്‍ നിന്ന് ആറു ശതമാനം വോട്ടും നാല് ലോക്‌സഭാ സീറ്റും അല്ലെങ്കില്‍ ആകെ ലോക്‌സഭാ സീറ്റുകളുടെ രണ്ട് ശതമാനം (11 സീറ്റ്) അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി എന്നിവയാണ് ദേശീയ പാര്‍ട്ടിയാകാനുള്ള യോഗ്യത.
രണ്ട് സ്വതന്ത്രരടക്കം  11 അംഗങ്ങളാണ് സിപിഎമ്മിന്‌ ലോക്‌സഭയിലുളളത്.സിപിഐക്ക് ഒരു അംഗവും എന്‍സിപിക്ക് നാല് അംഗങ്ങളും മാത്രമാണുള്ളത്.എന്നാല്‍ ബിഎസ്പിയുടെ ലോക്‌സഭയിലെ പ്രാതിനിധ്യം വട്ടപ്പൂജ്യമാണ്.

Latest