ആന്റണിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

Posted on: June 30, 2014 12:39 pm | Last updated: June 30, 2014 at 12:55 pm

manish tiwari

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന ആന്റണിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.ന്യൂനപക്ഷങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടന്ന സികെജി അനുസ്മരണ യോഗത്തിലാണ് ആന്റണി ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ച് കോണ്‍ഗ്രസ് ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് താല്‍പര്യം കാണിക്കുന്നത് തിരിച്ചടിയാണെന്നും കോണ്‍ഗ്രസിന്റെ മതേതരത്വം സംശയിക്കപ്പെടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടത്.