Connect with us

National

പിഎസ്എല്‍വി സി 23 വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ശ്രീഹരിക്കോട്ട:വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി23 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.രാവിലെ 9.52ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചത്.നാല് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലേക്ക് വഹിക്കുന്നത്.ഫ്രാന്‍സ്,ജര്‍മനി,കാനഡ,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി സി23 ഭ്രമണ പഥത്തിലെത്തിക്കുന്നത്.ആദ്യമായാണ് ഇന്ത്യ പൂര്‍ണമായും വിദേശ ഉപഗ്രഹങ്ങള്‍ക്കായി റോക്കറ്റ് വിക്ഷേപിക്കുന്നത്.പിഎസ്എല്‍വിയുടെ 27ാമത് വിക്ഷേപണമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും വിക്ഷേപണത്തിന് സാക്ഷിയാകാന്‍ എത്തി.രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.വികസിതരാജ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ അയക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്.അയല്‍ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഉപഗ്രഹ സംവിധാനമുണ്ടാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest