Connect with us

Kerala

നാല് ഡാമുകളും കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:തമിഴ്‌നാട് അവകാശവാദമുന്നയിച്ച മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നാല് ഡാമുകളും കേരളത്തിന്റേത് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഡാമുകള്‍ക്കായുള്ള തമിഴ്‌നാടിന്റെ വാദം തെറ്റാണ്.കരാര്‍ പ്രകാരം അറ്റകുറ്റ പണിയും പ്രവര്‍ത്തനവും നടത്തുന്നു എന്നുമാത്രം.ഇതിന്റെ പേരില്‍ അവകാശ വാദം ഉന്നയിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ ലൈസന്‍സ് സംബന്ധിച്ച് വി എം സുധീരന്‍ കത്ത് നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ബാര്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്നും അനന്തമായി നീട്ടിക്കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest