Connect with us

Wayanad

ചെട്യാലത്തൂര്‍ ഗ്രാമം വൈദ്യുതീകരിക്കുന്നതിനായി 1.05 കോടി രൂപയുടെ പദ്ധതി

Published

|

Last Updated

കല്‍പ്പറ്റ: വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ അറിയിച്ചു. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനുള്‍പ്പെടെ ഇന്റര്‍നെറ്റ് കണക്ഷന്‍ തടസ്സപ്പെടുന്നതിനാല്‍ പ്രയാസമുളവാകുന്നതായുളള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരാതി പരിശോധിക്കുന്നതിന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതി വേതനത്തില്‍ കുടിശ്ശികയായ തുക പൂര്‍ണ്ണമായും വിതരണം ചെയ്തതായി ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സ.ിവി.ജോയി യോഗത്തില്‍ അറിയിച്ചു. വന്യജീവി ആക്രമണം തടയുന്നതിന് സ്ഥാപിച്ച സൗരോര്‍ജ്ജ വേലികള്‍ പലയിടത്തും നശിപ്പിക്കുന്നതായും ഇതിനെതിരെ കര്‍ശനമായ നടപടികളും ബോധവത്കരണവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി അംഗീകരിച്ച ഭൂമിയില്‍ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുളളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ച് 600 മുതല്‍ 700 വരെ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ കഴിയും. തുക പൂര്‍ണ്ണമായി ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ കൂടൂതല്‍ തുക ആവശ്യപ്പെടാനാകും. ആദിവാസി വിഭാഗങ്ങള്‍ക്കായുളള പദ്ധതികളുടെ മേല്‍ നോട്ടത്തിനും ഏകോപനത്തിനുമായി കഌക്ടറേറ്റില്‍ ആരംഭിച്ച് സെല്ലിലേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നലകി. ജില്ലയിലെ ആദിവാസി കോളനികളിലും സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ആദിവാസി വിഭാഗങ്ങള്‍ക്കനുവദിച്ച വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കോണ്‍ട്രാക്ടര്‍മാരുടെ പേരില്‍ കേസ് എടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നലകിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
എക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഈടാക്കുന്ന പ്രവേശന ഫീസ് തുക ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് ഉപയോഗിക്കണമെന്ന് സമിതിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സൗരോര്‍ജ്ജ വേലികളുടെ സംരക്ഷണത്തിനും മറ്റും ഈ തുക വിനിയോഗിക്കാനായാല്‍ നിരവധി പേര്‍ക്ക് ജോലിയും പൊതുജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കാന്‍ കഴിയും.
യോഗത്തില്‍ ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ്, എ.ഡി.എം കെ.ഗണേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. പ്രദീപ്കുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest