Connect with us

Gulf

പേള്‍ ഓഫ് ദുബൈ വെള്ളത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ടൂറിസം സൈറ്റാവും

Published

|

Last Updated

ദുബൈ: വെള്ളത്തിനടിയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമെന്ന പദവി പേള്‍ ഓഫ് ദുബൈക്ക് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍. അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് കേന്ദ്രമാക്കി വെള്ളത്തില്‍ സ്ഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളില്‍ നിര്‍മാണം നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയ റീഫ് വേള്‍ഡ്‌സ് ആണ് പേള്‍ ഓഫ് ദുബൈയുടെ രൂപകല്‍പന ചെയ്തിരിക്കുന്നത്. അഞ്ച് ഏക്കര്‍ വിസ്തൃതിയിലാണ് ഇത് നിര്‍മിക്കുന്നത്. വാട്ടര്‍ഫ്രണ്ട് റിസോര്‍ട്ടുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 300 കോടി യു എസ് ഡോളറാണ് പദ്ധതിയുടെ ചെലവ്.
തകര്‍ന്ന നഗരത്തിന്റെ ചൂര് നിലനില്‍ക്കുന്ന രീതിയിലാണ് സൈറ്റ് സജ്ജീകരിക്കുക. അവതാര്‍, പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് ഡിസൈന്‍ പ്രവര്‍ത്തികള്‍ ചെയ്തതും റീഫ് വേള്‍ഡ് ആയിരുന്നു.
അധികം വൈകാതെ പേള്‍ ഓഫ് ദുബൈ ഡൈവ്/സ്‌നോര്‍കെല്‍ വിനോദസഞ്ചാര മേഖലിയിലെ പ്രമുഖ നഗരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് ഇത്തരം പദ്ധതികള്‍ക്ക് പറ്റിയ രണ്ടു ലക്ഷം ചതുരശ്ര മൈല്‍ സ്ഥലം ഉണ്ടെന്നാണ് റീഫ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 ഇത്തരം കേന്ദ്രങ്ങളില്‍ ദുബൈ വരില്ലെന്നു റീഫ് വേള്‍ഡ്‌സ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡേവ് ടെയ്‌ലര്‍ വ്യക്തമാക്കി.
ദുബൈയെ ഈ പട്ടികയില്‍ എത്തിക്കാനാണ് കമ്പനി പരിശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് പേള്‍ ഓഫ് ദുബൈ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

 

Latest