പച്ചബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Posted on: June 28, 2014 6:57 pm | Last updated: June 30, 2014 at 5:06 pm
SHARE

abdurab0തിരുവനന്തപുരം: സ്‌കൂളുകളില്‍ പച്ച ബോര്‍ഡ് വെക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സ്‌കൂളുകള്‍ സ്വന്തം നിലക്കാണ് ബോര്‍ഡുകള്‍ വെക്കുന്നത്. താന്‍ മന്ത്രിയായത് കൊണ്ട് പച്ചക്ക് വേറെ അര്‍ത്ഥം കല്‍പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ചില സ്‌കൂളുകളില്‍ ബോര്‍ഡുകള്‍ പച്ചയാക്കിയത് ലീഗ് വല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here