Connect with us

National

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി

Published

|

Last Updated

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി
ചെന്നൈ: തമിഴ്‌നാട്ടിലെ പോരൂരിന് സമീപം നിര്‍മാണത്തിലിരിക്കുന്ന പതിനൊന്ന് നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി. 40ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എട്ട് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ഇവരെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി.
സൃഷ്ടി ഹൗസിംഗ് ഡെവല്‍പ്പര്‍ എന്ന സ്വകാര്യ കമ്പനിയുടെ കെട്ടിട നിര്‍മാണമാണ് ഇവിടെ പുരോഗമിച്ചിരുന്നത്.
പോരൂരിന് സമീപമുള്ള മൗലിവക്കത്ത് ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. ശക്തമായ മഴക്കിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. മഴയെ തുടര്‍ന്ന് പലരും തൊഴില്‍ നിര്‍ത്തിയിരുന്നതായും അമ്പതോളം തൊഴിലാളികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
നിര്‍മാതാക്കള്‍ക്കെതിരെ പ്രഥമിക നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. മൃഗ സംരക്ഷണ മന്ത്രി ടി കെ എം ചിന്നയ്യയെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ നിയോഗിച്ചതായും അവര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest