Connect with us

National

അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കി

Published

|

Last Updated

chinaന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശും കശ്മീരിന്റെ പലഭാഗങ്ങളും തങ്ങളുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തി ചൈന പുതിയ സമ്പൂര്‍ണ ഭൂപടം പുറത്തിറക്കി. ഈ മേഖലകള്‍ പൂര്‍ണമായും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂപടം പുറത്തിറക്കിയത്. ജനങ്ങള്‍ക്ക് ഇനി ആശങ്കയുടെ ആവശ്യമില്ലെന്നു ചൈന വ്യക്തമാക്കി.

അതേസമയം, അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭൂപടം പുറത്തിറക്കി എന്നുകരുതി സത്യം മാറില്ല. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന ഉപരാഷ്ട്രപതി വിഷയം ചൈനയുടെ അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. അരുണാചല്‍ വിഷയത്തില്‍ ചൈനയുടെ സമീപനം പുതിയതല്ല.

പഞ്ചശീല തത്വങ്ങളുടെ 60-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ചൈനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഭൂപടം പുറത്തിറക്കിയത്. വര്‍ഷങ്ങളായി ഇതു സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തര്‍ക്കപ്രദേശങ്ങള്‍ എന്ന നിലയിലായിരുന്നു ഭൂപടം പുറത്തിറക്കയിരുന്നത്. ഇതാദ്യമായാണ് ഇവ സ്വന്തമാണെന്ന നിലയില്‍ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക വിസയാണ് ചൈന നല്‍കിക്കൊണ്ടിരിക്കുന്നത്.

ജപ്പാന്‍, വിയറ്റ്‌നാം, ഫിലിപ്പിന്‍സ്, മലേഷ്യ, ബ്രൂണെയ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഭാഗങ്ങളും തങ്ങളുടേതായാണ് ചൈന ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്.

 

Latest