Connect with us

Kozhikode

നിര്‍ധനര്‍ക്ക് കൈത്താങ്ങായി നാടെങ്ങും റമസാന്‍ കിറ്റ് വിതരണം

Published

|

Last Updated

ഓമശ്ശേരി: തെച്യാട് അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെയും സംയുക്തത്തില്‍ റമസാന്‍ കിറ്റ് വിതരണം ചെയ്തു.
ഒന്നാംഘട്ട കിറ്റ് വിതരണത്തില്‍ പരിസരത്തെ നിര്‍ധനരായ നാനൂറ് കുടുംബങ്ങള്‍ക്കും മദ്‌റസാ അധ്യാപകര്‍ക്കുമാണ് വിതരണം ചെയ്തത്. അല്‍ഇര്‍ഷാദ് ഹിഫഌല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ പരിസരത്ത് നടന്ന വിതരണം എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നാസര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സയ്യിദ് ഫിര്‍ദൗസ് സഖാഫി പ്രാര്‍ഥന നടത്തി. അല്‍ ഇര്‍ഷാദ് സെക്രട്ടറി ഹുസൈന്‍ മേപ്പള്ളി, ടി സി റസാഖ് സഖാഫി സംബന്ധിച്ചു.
അമ്പായത്തോട്: ഐ എം ഐ ഡി സി ആലുംതറയുടെ കീഴില്‍ മലയോര മേഖലയിലെ 180 കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് വിതരണം ചെയ്തു. അമ്പായത്തോട് ജുമുഅത്ത് പള്ളി പ്രസിഡന്റ് പി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്ല സഖാഫി മലയമ്മ പ്രാര്‍ഥന നടത്തി. ജൗഹര്‍ അംജദി കുന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി. അലി റഹ്മത്താബാദ്, സൈതലവി ഹജി മമ്പുറം, സ്വാദിഖ് ഉരുളിക്കുന്ന്, നൗഫല്‍ താമരശ്ശേരി, എം ടി മുഹമ്മദ്, മമ്മു അമ്പായത്തോട്, ഗഫൂര്‍ സഖാഫി വെണ്ണക്കോട് പ്രസംഗിച്ചു.