Connect with us

Kozhikode

ഹെല്‍ത്ത് സെന്ററിലെ കിണര്‍ മാലിന്യ സംഭരണിയാകുന്നു

Published

|

Last Updated

മുക്കം: മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിണര്‍ മാലിന്യസംഭരണിയായി മാറുന്നു. ആശുപത്രിയിലെത്തുന്ന ജീവനക്കാരടക്കം രോഗികളും ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമാണ്. കിണറിന് മുകളില്‍ സ്ഥാപിച്ച കമ്പിവല കാട് മൂടി കാണാതായിരിക്കുന്നു. വെള്ളത്തില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. പകര്‍ച്ചപ്പനിയടക്കം പടര്‍ന്ന് പിടിക്കുമ്പോള്‍ അധികൃതരുടെ മൂക്കിന് താഴെ ആശുപത്രിവളപ്പിലെ കിണര്‍ ശുചീകരിക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കാട് മൂടി സൂര്യപ്രകാശമേല്‍ക്കാതെ കിടക്കുന്ന വെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞ് കൂടുക കൂടി ചെയ്തതോടെ കളര്‍ വ്യത്യാസവും അനുഭവപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest