Connect with us

Palakkad

സമൃദ്ധം: പുസ്തക പ്രദര്‍ശനത്തിന് തുടക്കമായി

Published

|

Last Updated

ഒറ്റപ്പാലം: ജൂണ്‍ 26 മുതല്‍ ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കുളില്‍ തുടക്കം കുറിച്ച വായനവാരത്തിന്റെ ഭാഗമായി സമൃദ്ധം പുസ്തക പ്രകാശനത്തിന്റെ ഉ്ദഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി നിര്‍വഹിച്ചു. ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളിലെ ആറായിരത്തില്‍പ്പരം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
സ്ഥാപന വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറമെയുള്ളവര്‍ക്ക് പ്രദര്‍ശനം കാണാവുന്നതാണ്. ചിത്രരചന, പ്രബന്ധരചന, പ്രസംഗമത്സരം തുടങ്ങി വായനയെ പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികളും ഒരുക്കിയിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ ശങ്കരനാരായണ്‍, വൈസ് പ്രിന്‍സിപ്പാള്‍ ഉമര്‍ ഓങ്ങല്ലൂര്‍, ലൈബ്രേറിയന്‍ വിജയകുമാര്‍, എ ഒ ഹാഫിള് ഷാജഹാന്‍, പി ആര്‍ ഒ ഡോ നാസര്‍ വരോട് പങ്കെടുത്തു.

 

Latest