Connect with us

Palakkad

സഹകരണ മേഖലയില്‍ മെഡി. കോളജ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം

Published

|

Last Updated

പാലക്കാട്: മെഡിക്കല്‍ കോളജ് സഹകരണമേഖലയില്‍ തുടങ്ങാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയ്കുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എസ് സി പി ഫണ്ടുപയോഗിച്ച് 500 കോടി രൂപ ചെലവില്‍ പാലക്കാട് തുടങ്ങുന്ന മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് ദൂരൂഹതകള്‍ നിലനില്‍ക്കുകയാണ്. പ്രാഥമികമായി 100 കോടി അനുവദിക്കുകയും 50 കോടി മെഡിക്കല്‍ കോളജിന്റെ സെപ്ഷ്യല്‍ ഓഫീസറായ സുബ്ബയ്യന്‍ പിന്‍വലിച്ച് കഴിഞ്ഞു. ഡല്‍ഹി കേന്ദ്രീകരിച്ച് കണ്‍സള്‍ട്ടല്‍സിയെയാണ് ഇതിന്റെ പഠനത്തിന് വേണ്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കണ്‍സള്‍ട്ടല്‍സിയുടെ പേര് വിവരം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജീവനക്കാരെ നിയമിച്ചതിന് പുറമെ സഹകരണമേഖലയില്‍ കോളജ് സ്ഥാപിക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്.
പട്ടികജാതി- വര്‍ക്ഷക്കാരുടെ ദൈദിനം ചെലവുകള്‍ക്ക് പോലും നല്‍കാതെ ഈ തുക ഉപയോഗിച്ച് പാലക്കാട് തുടങ്ങുന്ന മെഡിക്കല്‍ കോളജ് പൊതുമേഖലയില്‍ തുടങ്ങണം.
അല്ലാത്ത പക്ഷം പ്രക്ഷോ‘ത്തിനും നിയമനടപടികള്‍ക്കും നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടന്‍, സംസ്ഥാന കമ്മിറ്റിയംഗം ശാന്തകുമാരി പങ്കെടുത്തു.

Latest