Connect with us

Malappuram

ആദിവാസി ബാലനെ പുഴുവരിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ സമരം

Published

|

Last Updated

നിലമ്പൂര്‍: ആഢ്യന്‍പാറ കൊമ്പങ്കല്ല് കോളനിയിലെ ആദിവാസി കുഞ്ഞിന്റെ തലയില്‍ വ്രണം പഴുത്ത് പുഴുവരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസറെ ഉപരോധിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആദ്യം ഓഫീസ് പരിസരത്തെത്തിയത് തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഐ ടി ഡി പി പ്രൊജക്ട് ഓഫീസറുടെ മുറിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്ന പരാതി ഉന്നയിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കുതര്‍ ക്കമുണ്ടായി. തുടര്‍ന്ന് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും ഓഫീസറെ മുറിയില്‍ കയറി ഉപരോധിച്ചു. ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസര്‍ക്കെതിരെ നടപടിക്ക് മേല്‍ഘടകത്തോട് ശിപാര്‍ശ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയ തിനുശേഷമാണ് ഉപരോധം അവസാനിപ്പിച്ചത് യൂത്ത്‌കോണ്‍ഗ്രസ് ഉപരോധത്തിന് പാലൊളി മഹ്ബൂബ്, ഷാജഹാന്‍ പായിമ്പാടം, ഷെറി ജോര്‍ജ് എന്നിവരും ഡിവൈ എഫ് ഐ ഉപരോധത്തിന് പി എം ബശീര്‍, സഹില്‍ അകമ്പാടം, എം ചന്ദ്രമോഹന്‍ എന്നിവരും നേതൃത്വം നല്‍കി.