Connect with us

Malappuram

'ഖുര്‍ആന്‍ വിളിക്കുന്നു': എസ് വൈ എസ് റമസാന്‍ ക്യാമ്പയിന് തുടക്കമായി

Published

|

Last Updated

മലപ്പുറം: പുണ്യ ദിനങ്ങളെ ആഹ്ലാദപൂര്‍വ്വം വരവേല്‍ക്കാനുള്ള വിശ്വാസി സമൂഹത്തിന് ആവേശം പകര്‍ന്ന് എസ് വൈ എസ് റമസാന്‍ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി.
ക്യാമ്പയിനോടനുബന്ധിച്ച് 1128 യൂനിറ്റുകളിലും മുന്നൊരുക്കം. ഫാമിലി സ്‌കൂള്‍, സൃതിയാത്ര, സാന്ത്വനം, റമസാന്‍ കിറ്റ് വിതരണം, ബദര്‍ മൗലീദ്, ഇഅ്തികാഫ് ജല്‍സ, ഖത്മുല്‍ ഖുര്‍ആന്‍ തുടങ്ങിയ പരിപാടികളും സര്‍ക്കിള്‍ തലങ്ങളില്‍ തസ്‌കിയത്ത് ക്യാമ്പും പരിശീലനവും സോണ്‍ കേന്ദ്രങ്ങളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തസ്‌കിയത്ത് ക്യാമ്പും ഇഫ്ത്വാര്‍ സംഗമവും നടത്തും. ജില്ലയില്‍ രണ്ടര കോടി രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് യൂനിറ്റ്, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
20 സോണ്‍ കേന്ദ്രങ്ങളിലും വിപുലമായ റമസാന്‍ പ്രഭാഷണങ്ങള്‍ നടക്കും. അടുത്തമാസം 11 ന് കരുണ നാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന ശീര്‍ഷകത്തില്‍ റിലീഫ് ഡേ ആചരിക്കും. മുഴുവന്‍ യൂനിറ്റുകളിലും സംസ്ഥാന ജില്ലാ, സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ റിലീഫ് കളക്ഷന്‍ നടത്തും. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം വാദീസലാമില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നിര്‍വഹിച്ചു. പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, അലവി കുട്ടി ഫൈസി എടക്കര, ടി അലവി പുതുപറമ്പ്, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍ കരുളായി, സി കെ യു മൗലവി മോങ്ങം, പി കെ മുഹമ്മദ് ബശീര്‍ സംബന്ധിച്ചു

 

Latest