Connect with us

Malappuram

പോത്തിറച്ചി പാചകം ചെയ്തപ്പോള്‍ പുഴുവും പ്രാണിയും

Published

|

Last Updated

എടപ്പാള്‍: ഇറച്ചിക്കടയില്‍ നിന്ന് വാങ്ങിയ പോത്തിറച്ചി പാചകം ചെയ്തപ്പോള്‍ പുഴുവും പ്രാണിയും . നടുവട്ടം വാകയില്‍ സുരേഷ് വെള്ളിയാഴ്ച പൂക്കരത്തറയിലെ ഇറച്ചി വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങിയ ഒന്നര കിലോ പോത്തിറച്ചിയിലാണ് വേവിച്ചപ്പോള്‍ വെള്ള നിറത്തിലുള്ള പുഴുവും കറുത്ത നിറത്തിലുള്ള പ്രാണിയും പൊന്തി വന്നത്. വീട്ടുകാര്‍ കുക്കറിലാണ് പോത്തിറച്ചി വേവിച്ചത്. വെന്ത പോത്തിറച്ചിയില്‍ മസാല ചേര്‍ക്കാനായി കുക്കറിന്റെ മൂടി തുറന്നപ്പോഴാണ് പുഴുക്കളും പ്രാണികളും പൊന്തിക്കിടക്കുന്നത് കണ്ടത്. സംഭവം സംബന്ധിച്ച് സുരേഷ് ആരോഗ്യവകുപ്പിനും പൊന്നാനി സി ഐക്കും പരാതി നല്‍കി. പൊന്നാനി ഫുഡ് സേഫ്റ്റി ഓഫീസര്‍ അലക്‌സ് ഇറച്ചിയുടെ സാമ്പിള്‍ ശേഖരിച്ചു. എടപ്പാള്‍ അങ്ങാടിയിലെ ഒരു ഇറച്ചി വ്യാപാരിയാണ് പൂക്കരത്തറയിലെ ഇറച്ചി വില്‍പ്പനക്കാരന് പോത്തിറച്ചി എത്തിച്ചതെന്നാണ് അയാള്‍ പറയുന്നത്. ഒരു കിലോ പോത്തിറച്ചിക്ക് 160-170 രൂപ വിലയുള്ളപ്പോള്‍ പൂക്കരത്തറയിലെ ഇറച്ചി വില്‍പ്പനക്കാരന്‍ കിലോക്ക് 200 രൂപ നിരക്കിലാണ് പോത്തിറച്ചി വില്‍ക്കുന്നത്.

---- facebook comment plugin here -----

Latest