Connect with us

Malappuram

നിസ്‌ലയുടെ മരണം; അന്വേഷണം കാര്യക്ഷമമല്ലെന്ന്

Published

|

Last Updated

മലപ്പുറം: അരീക്കോട് സുല്ലമു ഇസ്‌ലാം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി നിസ്‌ലയുടെ ആത്മഹത്യയുടെ അന്വേഷണം കാര്യക്ഷമമായ രീതിയിലല്ല നടക്കുന്നതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ വീട്ടുകാരുടെ മൊഴിയെടുക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അരീക്കോട് എസ് ഐ നിരുത്തരവാദപരമായിട്ടാണ് സംസാരിക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമടക്കം നിസ്‌ലയുടെ മരണ സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. അതേ സമയം മാനേജ്‌മെന്റ് നിസ്‌ലയുടെ മരണം ആഘോഷിക്കുകയാണ്. സ്‌കൂളില്‍ ഈ വര്‍ഷം കൂടുതല്‍ അഡ്മിഷന്‍ ലഭിച്ചെന്ന് പറഞ്ഞ് സംഭവത്തെ ന്യായികരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പത്താം ക്ലാസിലെ നൂറ് മേനിക്കുവേണ്ടിയാണ് സ്‌കൂള്‍ അധികാരികള്‍ നിസ്‌ലയടക്കം പത്തൊന്‍മ്പത് പേരേ തോല്‍പ്പിച്ചു. ഇതില്‍ മനം നൊന്താണ് നിസ്‌ല ആത്മഹത്യ ചെയ്ത്. ഇനിയും തുടര്‍ നടപടികള്‍ കൈ കൊണ്ടില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചടക്കമുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാതാവ് അസ്മാബി, പിതാവ് ഉസ്മാന്‍, പിതൃ ജ്യേഷ്ഠന്‍ ഷംസുദ്ധീന്‍, ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ ശ്രീധരന്‍ പങ്കെടുത്തു.

Latest