Connect with us

Malappuram

മഴക്കാല മോഷ്ടാക്കള്‍ക്കെതിരെ മുന്‍കരുതല്‍ നിര്‍ദേശവുമായി പോലീസ്

Published

|

Last Updated

തിരൂരങ്ങാടി: മഴക്കാലത്തെ കളവുകള്‍ക്കെതിരെ മുന്‍കരുതല്‍ നിര്‍ദേശവുമായി തിരൂരങ്ങാടി പോലീസ്. കാലവര്‍ഷ മാസങ്ങളില്‍ കളവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി 10 നിര്‍ദേശങ്ങളാണ് പോലീസ് പുറത്തിറക്കിയിട്ടുള്ളത്.ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ജ്വല്ലറികള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും വെളിച്ചം ഉണ്ടെന്ന് ഉറപ്പുവരുത്തണം. സിസി ടിവി സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ അതിന്റെ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ക്യാമറ ലെന്‍സ് പൊടികള്‍ മാറാല എന്നിവ മൂടിയിട്ടുണ്ടോ എന്നും പരിശോധിക്കണം. വ്യാപാര സമുച്ചയങ്ങളിലും ജ്വല്ലറികളിലും ഒരുമിച്ചോ വ്യക്തി ഗതമായോ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനും രാത്രി കാലങ്ങളില്‍ പോലീസുമായി സഹകരിച്ചും നിര്‍ദേശങ്ങള്‍ പാലിച്ചും ഡ്യൂട്ടി നോക്കാന്‍ നിര്‍ദേശിക്കുക.
സമീപ ക്വാര്‍ട്ടേഴ്‌സുകളിലും പീടികകളിലും താമസിക്കുന്ന അന്യ സംസ്ഥാന ജോലിക്കാരെ കുറിച്ച് അറിവുകള്‍ ശേഖരിച്ചുള്ള വിവരം പോലീസിന് കൈമാറുക. വീടുകള്‍ പൂട്ടി കൂടുതല്‍ ദിവസം യാത്രപോകുന്നവര്‍ വിലപിടിപ്പുള്ള സാധനങ്ങളും ആഭരണങ്ങളും ധരിക്കാതിരിക്കുക. വാഹനങ്ങള്‍ ഉള്ളവര്‍ വാഹനത്തിന്റെ സെക്യൂരിറ്റി അലാരം പിടിപ്പിക്കുന്നതിനും പരിമിതമായ ഇന്ധനം മാത്രം വാഹനങ്ങളില്‍ സൂക്ഷിക്കാനും തയ്യാറാവുക. വീടുകളിലെ വിലപിടിപ്പുള്ള അലമാറികളിലേക്കും ഉള്‍വശം വാതിലുകളിലേയും താക്കോലുകള്‍ അവയില്‍ തന്നെ സൂക്ഷിക്കുക പുറമേയുള്ള വാതിലുകളുടെ ഉള്‍വശം ഇരുമ്പുപലക സ്ഥാപിച്ച് ഉറപ്പ് വരുത്തുക.
ഈ നിര്‍ദേശങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബേങ്കുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും രേഖാമൂലം നല്‍കുകയും പ്രധാന കേന്ദ്രങ്ങളില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.

 

Latest