Connect with us

National

പെണ്ണായതിന്റെ പേരില്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു: സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

ഭോപാല്‍: പെണ്ണായി പിറന്നതിന്റെ പേരില്‍ തന്നെ കൊന്നുകളയാന്‍ മാതാപിതാക്കളോട് ചിലര്‍ ഉപദേശിച്ചതായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തല്‍. ഭോപാലില്‍ ഒരു ചടങ്ങിനിടെ പെണ്‍ഭ്രൂണഹത്യയെ സംബന്ധിച്ച വിദ്യാര്‍ഥികളുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

“”ഇതാദ്യമായാണ് ഞാന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഞാന്‍ ജനിച്ചുവീണപ്പോള്‍ പെണ്‍കുട്ടികള്‍ ഭാരമാകുമെന്ന് പറഞ്ഞ് എന്നെ കൊന്നുകളയാന്‍ മാതാപിതാക്കളൊട് ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ ധൈര്യശാലിയായ മാതാവ് അത് അംഗീകരിച്ചില്ല. അതുകൊണ്ട് മാത്രമാണ് നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ ഇപ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നത്”” സ്മൃതി ഇറാനി പറഞ്ഞു.

 

---- facebook comment plugin here -----

Latest