Connect with us

Kerala

സ്ഥലംമാറ്റം: മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

kotten hillതിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയോട് അപമര്യാദയായി പെരുമാറി എന്നതിന്റെ പേരില്‍ സ്ഥം മാറ്റപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ഊര്‍മ്മിളാ ദേവി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ അവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.

തന്റെ വാക്കുകള്‍ വിദ്യാഭ്യാസ മന്ത്രിക്കോ മറ്റാര്‍ക്കെങ്കിലുമോ വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ വിശദീകരണത്തില്‍ ഉൗര്‍മിളാ ദേവി വ്യക്തമാക്കിയിരുന്നു. തന്റെ സത്യസന്ധത തെളിയിക്കാന്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ തിരിച്ചു നിയമിക്കണമെന്നും കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.