Connect with us

National

മാവോയിസ്റ്റുകളുമായി ചര്‍ച്ചക്കില്ലെന്ന് ആഭ്യന്തര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുമായി കേന്ദ്രം യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്നും ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കെതിരെയോ പോലീസിനോ പട്ടാളത്തിനോ നേരെയോ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും. എന്നാല്‍ അങ്ങോട്ട് പോയി അക്രമിക്കുന്ന സമീപനം ഉണ്ടാവില്ല. സംസ്ഥാനങ്ങളുടെ നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളെ എങ്ങിനെ നേരിടണമെന്നതാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. അതിനിടെ മഹാരാഷ്ട്രയിലെ ഗച്ചോളിയില്‍ മാവോയിസ്റ്റ് അക്രമത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.