Connect with us

International

സിറിയന്‍ വിമതര്‍ക്കായി ഒബാമ 50 കോടി ഡോളര്‍ സെനറ്റിനോട് ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക്:സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരായ വിമതരേയും പൗരന്‍മരേയും സഹായിക്കാന്‍ ഒബാമ യു എസ് കോണ്‍ഗ്രസിനോട് 50 കോടി ഡോളര്‍ ആവശ്യപ്പെട്ടു.സിറിയന്‍ സൈന്യത്തിനെതിരെ പോരാടുന്നവരെ സഹായിക്കാനാണ് തുക ചെലവഴിക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.മേഖലയില്‍ തീവ്രവാദ ഭീഷണിയില്‍ നിന്ന് മോചിപ്പിച്ച് സ്ഥിരത കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വര്‍ഷത്തെ യുദ്ധ ആവശ്യങ്ങള്‍ക്കായി 6000 കോടി ഡോളര്‍ ആവശ്യപ്പെട്ട് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുദ്ധ ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ തുകയാണിത്.

Latest