Connect with us

Malappuram

മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ രക്തബേങ്ക് നിറക്കല്‍ സമരം

Published

|

Last Updated

മലപ്പുറം: ആരോഗ്യരംഗം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ രക്തബേങ്ക് നിറക്കല്‍ സമരം നടത്തി. കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി, പെരിന്തല്‍മണ്ണ, തിരൂര്‍ രക്തബേങ്കുകളിലായി മുന്നൂറോളം ടെക്‌നീഷ്യന്‍മാര്‍ രക്തം നല്‍കി.
ആരോഗ്യരംഗത്തേക്ക് കുത്തകള്‍ക്ക് വഴിതുറന്നു കൊടുക്കുകയും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവിലുള്ള ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പെരിന്തല്‍മണ്ണ രക്ത ബേങ്കില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഫാത്തിമ ശഹ്‌നാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി എം ടി എ ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം വെള്ളില അധ്യക്ഷത വഹിച്ചു.
എം രമേഷ്‌കുമാര്‍, സരോജിനി പെരിന്തല്‍മണ്ണ, ഹിദായത്തുള്ള ഷാര്‍പ്പ്, എന്‍ ജയന്‍, അനില്‍കുമാര്‍, ലിജോ സംബന്ധിച്ചു. തിരൂര്‍ രക്തബേങ്കില്‍ നടന്ന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ പി എം ടി എ ജില്ലാ സെക്രട്ടറി സലീം മുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. നവാസ് ടി എസ് എല്‍, ഗീത തിരൂര്‍ സംബന്ധിച്ചു.
മഞ്ചേരി രക്തബേങ്കില്‍ നടന്ന പരിപാടി സീനിയര്‍ ടെക്‌നീഷ്യന്‍ റാംമോഹന്‍ രക്തം നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. കെ പി എം ടി എ ഏരിയാ പ്രസിഡന്റ് ബി മുഹമ്മദ് യാക്കൂബ് അധ്യക്ഷത വഹിച്ചു. പി എസ് ഷാജി, റസാഖ് കൊണ്ടോട്ടി, അനീസ് വടക്കന്‍, അനൂബ് റഹ്മാന്‍, ജസ്‌ന സംബന്ധിച്ചു.