Connect with us

Kerala

അധ്യാപികയുടെ സ്ഥലം മാറ്റം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം; കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. അധ്യാപിക അപ്പീല്‍ നല്‍കിയാല്‍ പരിശോധിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ സര്‍ക്കാറിനെതിരെ പാട്ട് പാടിയെന്ന കാരണത്തിന് ജീവനക്കാരനെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു.