Connect with us

Palakkad

ഒറ്റപ്പാലം നഗരസഭ: പദ്ധതി രേഖ അംഗീകരിക്കല്‍ പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരണ പക്ഷം മാറ്റിവെച്ചു

Published

|

Last Updated

ഒറ്റപ്പാലം: നഗരസഭയുടെ വാര്‍ഷിക പദ്ധതി രേഖ അംഗീകരിക്കല്‍ പ്രതിപക്ഷ പ്രതിഷേധത്തിന് വഴങ്ങി ഭരണ പക്ഷം മാറ്റിവെച്ചു.
2014-15 വര്‍ഷത്തെ പതിനാല് കോടി രൂപ വരുന്ന 196 പ്രവര്‍ത്തികളുടെ പദ്ധതി രേഖ അംഗീകരിക്കലാണ് വിശദമായ ചര്‍ച്ചക്ക് വേണ്ടി ഈ മാസം മുപ്പതിലേക്ക് മാറ്റിയത്യ വികസന കാര്യ അധ്യക്ഷ ജാനകിദേവി അവതരിപ്പിച്ച പദ്ധതി രേഖ ഏകകണ്ഠമായി പാസ്സാക്കാന്‍ നഗരസഭാധ്യക്ഷ പി സുബൈദ ആവശ്യപ്പെട്ടതോടെയാണ് പ്രതിപക്ഷാംഗങ്ങളായ യു ഡി എഫിലെ ജോസ് തോമസും പി എം എ ജലീലും സി പി എം വിമത അംഗം വി കെ മോഹനനും പ്രതിഷേധവുമായി രംഗത്തെത്തിയത്. വാര്‍ഷിക പദ്ധതി അവതരിപ്പിച്ചാല്‍ പാസാക്കേണ്ട നിയമവശത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ ക്രോഡീകരണത്തിനും മുന്ന് ദിവസം അനുവദിക്കണമെന്നിരിക്കെയാണ് തിടുക്കപ്പെട്ട ഭരണപക്ഷം പദ്ധതി അംഗീകരിക്കണമെന്നാവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ഡി പി സി അംഗീകാരത്തിന് സമര്‍്പ്പിക്കേണ്ട അവസാന തീയതി മുപ്പതിനാണെന്നത് കൊണ്ടാണെന്ന് പാസ്സാക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഭരണപക്ഷം പറഞ്ഞു.
പ്രവര്‍ത്തികളിമേല്‍ വിശദമായ ചര്‍ച്ചകള്‍ നടത്താതെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രതിപക്ഷവും വാദിച്ചു. തുടര്‍ന്ന് വാര്‍ഷിക പദ്ധതി വായിച്ച് മനസ്സിലാക്കുന്നതിന് ഒരു മണിക്കൂര്‍ സമയം അനുവദിക്കുന്നതിനായി ചെയര്‍ പേഴ്‌സണ്‍ അറിയിച്ചു, വീണ്ടും ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പദ്ധതി അംഗീകാരത്തിന് ഭരണപക്ഷം വളഞ്ഞ വഴി സ്വീകരിക്കുകയാണെങ്കില്‍ മുപ്പതിന് ഡി പി സി ഓഫീസിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പി എം എ ജലീല്‍ പറഞ്ഞു.
ഇതിനെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തി പദ്ധതി രേഖകള്‍ അംഗീകരിക്കുന്നതിന് യോഗം മുപ്പതിലേക്ക് മാറ്റുകയായിരുന്നു.

Latest