Connect with us

Wayanad

എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്‌സ് സംഗമം നടത്തി

Published

|

Last Updated

കല്‍പ്പറ്റ: സമൂഹത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന രോഗാവസ്ഥയിലുള്ള ആദിവാസികളടക്കമുള്ള ജന വിഭാഗങ്ങള്‍ക്ക് എസ്.വൈ.എസ് സാന്ത്വനം വളണ്ടിയേഴ്‌സ് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചും മറ്റിടങ്ങളിലും ചെയ്യുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി അബ്ദുല്‍ അഷ്‌റഫ് പറഞ്ഞു.
മനുഷ്യന്റെ കടുത്ത പരീക്ഷണ ഘട്ടമായ രോഗാവസ്ഥയില്‍ സര്‍ക്കാര്‍ ആതുരാലയങ്ങളിലെത്തുന്ന രോഗികള്‍ക്ക് ലഭിക്കുന്ന സാന്ത്വനം പ്രധാനപ്പെട്ടതാണ്. ജാതി-മത-വര്‍ഗ പരിഗണനകളില്ലാതെ ഒരു പച്ച മനുഷ്യനെ പരിചരിക്കുക എന്നത് വലിയൊരു പുണ്യം തന്നെയാണ്. ഈ ദൗത്യം കൂടുതല്‍ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകാന്‍ എസ്.വൈ.എസിനു കഴിയുമെന്നുറപ്പുണ്ട്. അബ്ദുല്‍ അഷ്‌റഫ് പറഞ്ഞു.
എസ്.വൈ.എസ് സാന്ത്വനം വളണ്ടിയേഴ്‌സിന്റെ ജില്ലാ തല സംഗമം മാനന്തവാടി ഹാക്‌സണ്‍ ഓഡിറ്റോറിയത്തില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി അംഗം എസ്. ശറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയര്‍ മലപ്പുറം ജില്ലാ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ കരീം വാഴക്കാട്, ചേറൂര്‍ അബ്ദുള്ള മുസ്ലിയാര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കി. കെ.എസ് മുഹമ്മദ് സഖാഫി, ഇബ്രാഹിം കൈപ്പാണി, കെ.ഒ അഹമ്മദ് കുട്ടി ബാഖവി, പി.സി ഉമറലി, ജമാല്‍ സഅദി പള്ളിക്കല്‍, മുഹമ്മദലി സഖാഫി പുറ്റാട്, അസീസ് ചിറക്കമ്പം, ഹാശിം തങ്ങള്‍, അബ്ദുന്നാസര്‍ അഹ്‌സനി പ്രസംഗിച്ചു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് സ്വാഗതവും സിറാജ് കണ്ണോത്തുമല നന്ദിയും പറഞ്ഞു.