Connect with us

Wayanad

ലഹരിവിരുദ്ധ യജ്ഞത്തിന് മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണ വേണം

Published

|

Last Updated

മാനന്തവാടി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമായ മദ്യവര്‍ജ്ജനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി. യുടെ നിര്‍ദ്ദേശ പ്രകാരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വെച്ച് ലഹരിവിരുദ്ധ ജനകീയവേദി സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ 12.30 വരെ നടത്തപ്പെട്ട ലഹരി വിരുദ്ധ പരിപാടിയില്‍ മത സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിരവധി ആളുകള്‍ പങ്കെടുത്തു.
മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഡെന്നീസണ്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂര്‍ ജീവന്‍ നിലനിര്‍ത്താന്‍ നിരവധി ആളുകള്‍ ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ ആരോഗ്യമുളളവര്‍ അനുദിനം മദ്യം കഴിച്ച് സ്വയം നശിക്കുന്നു. ഇത്തരം ആളുകള്‍ വിലകൊടുത്ത് നിത്യ രോഗികളായി സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായി മാറുന്നു. ഇത് കൂടാതെ മദ്യപിച്ചുണ്ടാകുന്ന വാഹന അപകടങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, ബലാത്സംഗ പ്രവര്‍ത്തികള്‍, വിഷാദ രോഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ സമൂഹത്തില്‍ മദ്യപാനം മൂലം കൂടിവരുന്നു. മദ്യത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലഹരിവിരുദ്ധ ജനകീയപരിപാടികള്‍ക്ക് മുഴുവന്‍ സമൂഹത്തിന്റെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു.
സ്വാമി അക്ഷയാമൃത ചൈതന്യ, ഫാദര്‍ ജയ്‌സണ്‍ കളത്തില്‍പറമ്പില്‍, ജമാലുദ്ദീന്‍ സഅ്ദി , മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.കെ വര്‍ഗ്ഗീസ്, എം. ജി ബിജു, സില്‍വി തോമസ്, നാരായണ വാരിയര്‍, ഉഷാ വിജയന്‍, പി.വി. ജോണ്‍, ജേക്കമ്പ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, കെ. രാഘവന്‍, എം ആര്‍. സുരേന്ദ്രന്‍, എം.പി. ശശികുമാര്‍, പി.വി.എസ് മൂസ, ബാബു പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest