Connect with us

International

ഭീകരവാദ കേസ്: അബു ഖത്താദയെ കുറ്റവിമുക്തനാക്കി

Published

|

Last Updated

അമ്മാന്‍: പ്രമുഖ പ്രഭാഷകന്‍ അബു ഖത്താദ ഭീകരവാദ ആക്രമണ കേസില്‍ കുറ്റവാളിയല്ലെന്ന് ജോര്‍ദാന്‍ കോടതി. 1998ലെ ഭീകരവാദ ആക്രമണത്തില്‍ ഗൂഢാലോചന കുറ്റത്തിനാണ് അദ്ദേഹം വിചാരണ നേരിട്ടത്.
കേസിലെ വിചാരണക്ക് വേണ്ടി 2013ല്‍ അബു ഖത്താദയെ യു കെയില്‍ നിന്ന് ജോര്‍ദാനിലേക്ക് എത്തിച്ചിരുന്നു. മറ്റൊരു കേസിലെ വിചാരണ സെപ്തംബറിലേക്ക് മറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ അബു ഖത്താദക്ക് ബ്രിട്ടനിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഓഫീസ് പറഞ്ഞു. ദശകങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് അദ്ദേഹം കുറ്റവിമുക്തനാകുന്നത്. ജനസ്വാധീനമുള്ള അബു ഖത്താദ ജോര്‍ദാനെ അസ്ഥിരപ്പെടുത്തുമെന്നുള്ള സംശയം ഉയര്‍ന്നതിനാല്‍ രാജ്യം വിടുകയായിരുന്നു. 199ല്‍ യു കെയില്‍ അഭയം ലഭിച്ചു. എന്നാല്‍ ജോര്‍ദാനിലുണ്ടായ നിരവധി സ്‌ഫോടനങ്ങളുടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതോടെ, നിരവധി തവണ ജോര്‍ദാനും ബ്രിട്ടനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം അബു ഖത്താദയെ ജോര്‍ദാന് കൈമാറുകയായിരുന്നു.

Latest