Connect with us

National

ഡല്‍ഹി മെട്രോയില്‍ പുതിയ ലൈന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സര്‍വീസില്‍ പുതിയ ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്- മാന്‍ഡി ഹൗസ് ലൈനാണ് കേന്ദ്ര നഗര വികസന മന്ത്രി എം വെങ്കയ്യ നായിഡു ഇന്നലെ ഫഌഗ് ഓഫ് ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുത്തത്. മെട്രോ റെയില്‍ സേഫ്റ്റി(സി എം ആര്‍ എസ്)യുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേരത്തെ ഈ ലൈനിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 9.30ന് മാന്‍ഡി ഹൗസ് സ്റ്റേഷനിലായിരുന്നു ഫഌഗ് ഓഫ് കര്‍മം. മൂന്ന് കിലോമീറ്ററാണ് പുതുതായി തുടക്കം കുറിച്ച മെട്രോ ലൈനിന്റെ ദൂരം. ഇതില്‍ ജനപഥ്, മാന്‍ഡി ഹൗസ് എന്നീ രണ്ട് സ്റ്റേഷനുകളാണ് ഉള്ളത്. നേരത്തെ നോയിഡ- ദ്വാരക ലൈന്‍ ഉപയോഗിക്കേണ്ട യാത്രക്കാര്‍ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനില്‍ നിന്ന് മാറിക്കയറണമായിരുന്നു. അതേസമയം, പുതിയ ലൈന്‍ ആരംഭിച്ചതോടെ ഈ പ്രയാസം ഇല്ലാതാകും. പുതുതായി തുറന്ന മെട്രോ ലൈന്‍ 70,000 ലധികം യാത്രക്കാര്‍ക്ക് ഉപകാരപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.