Connect with us

Kannur

കണ്ണൂരില്‍ സിവില്‍ എന്‍ജിനീയറിംഗ് ദേശീയ സമ്മേളനം തുടങ്ങി

Published

|

Last Updated

കണ്ണൂര്‍: വിജ്ഞാനത്തെ സമൂഹത്തിന് ഉതകുന്ന തരത്തില്‍ പരിവര്‍ത്തനപ്പെടുത്തി പുതിയ ഉത്പന്നങ്ങളും പ്രക്രിയകളും സൃഷ്ടിച്ചെടുക്കുന്ന സാങ്കേതിക നവീകരണ പദ്ധതികള്‍ക്കാണ് എന്‍ജിനീയര്‍മാര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് ചെന്നൈ സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് സെന്ററിലെ ചീഫ് സയന്റിസ്റ്റ് ഡോ. കെ ബാലാജി റാവു അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ ദ്വിദിന സിവില്‍ എന്‍ജിനീയറിംഗ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി നടപ്പാക്കുന്ന പദ്ധതിയുടെ സഹായത്തോടെ കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗമാണ് ഫാസറ്റ്-14 എന്നപേരില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. വി ശ്യാം പ്രകാശ് അധ്യക്ഷത വഹിച്ചു. ടെക്വിപ് അക്കാദമിക് കോര്‍ഡിനേറ്റര്‍ ഡോ. ടി ഡി ജോണ്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡീന്‍ ഡോ. വി ഐ ബീന, സിവില്‍ വിഭാഗം മേധാവി പ്രൊഫ. ദയ കൃഷ്ണന്‍കുട്ടി പ്രസംഗിച്ചു. ടെക്‌നിക്കല്‍ സെഷനില്‍ കോഴിക്കോട് എന്‍ ഐ ടിയിലെ പ്രൊഫ. ഡോ. എന്‍ ഗണേശന്‍ മുഖ്യ പ്രഭാഷണം നടത്തി.
സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ്, കോണ്‍ക്രീറ്റ് ടെക്‌നോളജി എന്നീ വിഭാഗങ്ങളില്‍ പ്രബന്ധങ്ങളുടെ അവതരണം നടന്നു. ഡോ. എന്‍ ഗണേശന്‍, ഡോ. എ കെ പത്മിനി, ഡോ. പി വിജയന്‍, ഡോ. രാജേഷ് കെ എന്‍ സെഷനുകള്‍ നിയന്ത്രിച്ചു.