Connect with us

Ongoing News

ബസിലെ സംവരണ സീറ്റ് ഒഴിയാത്തവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കും

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് മാറിക്കൊടുക്കാതെ വരുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ കര്‍ക്കശമാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ ഇത്തരം വീഴ്ചകള്‍ക്ക് 100 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.
സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ക്ക് മുകളില്‍ അത് എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ സ്റ്റേജ് കരിയര്‍ ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയിം പ്ലേറ്റ് ധരിക്കാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്നര്‍ക്കെതിരേ ബസിന്റെ നമ്പരും റൂട്ടും സഹിതം പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ലൂഡി ലൂയിസിന്റെ സബ്മിഷന് മറുപടിയായി തിരുവഞ്ചൂര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest