Connect with us

Kozhikode

പ്രവാസി വ്യവസായിയുടെ കൊല: ഭാര്യയും അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: കുവൈത്തിലെ വ്യവസായിയായിരുന്ന താമരശ്ശേരി എരഞ്ഞോണ അബ്ദുല്‍ കരീമിനെ കൊലപ്പെടുക്കിയ കേസില്‍ ഭാര്യയും അറസ്റ്റില്‍. അബ്ദുല്‍ കരീമിന്റെ ഭാര്യ വെളിമണ്ണ പൊയില്‍ മൈമൂന(42)യെയെ ഇന്നലെ വൈകീട്ട് കോരങ്ങാട്ടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 28 ന് രാത്രിയായിരുന്നു അബ്ദുല്‍ കരീം (48) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മക്കളായ മിദ്‌ലാജ് (24) ഫിര്‍ദൗസ് (21), മൈമൂനയുടെ സഹോദരിയുടെ മകന്‍ കരുവന്‍പൊയില്‍ സ്വദേശി മുഹമ്മദ് ഫാഇസ് എന്നിവര്‍ റിമാന്‍ഡിലാണ്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മക്കളായ മിദ്‌ലാജും ഫിറ്ദൗസും ചേര്‍ന്ന് അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയത്. ക്ലോറോഫോം മണപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന മൈമൂന സംഭവം നേരില്‍ കണ്ടിരുന്നതായി മക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൈമൂനയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട അബ്ദുല്‍ കരീം ഞായറാഴ്ച രാവിലെ വസ്ത്രങ്ങളും പണവുമായി വാഹനം ഇല്ലാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് മൈമൂന ലോക്കല്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. ഐ പി സി 114, 118, 302 വകുപ്പുകള്‍ പ്രകാരം കൊലപാതകത്തിന് പ്രേരണ നല്‍കല്‍, കൊപതപാതകം നേരില്‍ കണ്ടിട്ടും തടയാന്‍ ശ്രമിക്കാതിരിക്കല്‍, കുറ്റം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാണ് മൈമൂനക്കെതിരെ ചുമത്തിയിരിക്കുന്നത്. താമരശ്ശേരി താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജയിലിലേക്കയച്ചു.

Latest