Connect with us

Malappuram

കാര്‍ബൈഡ് ഉപയോഗിച്ച മാങ്ങ പിടികൂടി

Published

|

Last Updated

മലപ്പുറം: കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മൂന്ന് ടണ്‍ മാങ്ങ മലപ്പുറം കലക്ടറേറ്റില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പാന്‍ ഉത്പ്പന്നങ്ങള്‍ കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച മാങ്ങ ബുധനാഴ്ച ഉമ്മത്തൂര്‍ സ്‌കൂള്‍ പടിക്കലിലെ ഗോഡൗണില്‍ ഇറക്കുന്നതിനിടെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. മാങ്ങയില്‍ കാര്‍ബൈഡ് പ്രയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് ഇവ ഇന്നലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ഗോഡൗണ്‍ ഉടമയില്‍ നിന്ന് സൊസൈറ്റി ആക്ട് പ്രകാരം 5000 രൂപ പിഴചുമത്തി.

---- facebook comment plugin here -----

Latest