Connect with us

Gulf

രാജ്യാന്തര ഹോളിഖുര്‍ആന്‍ പാരായണ മത്സരം ജൂലൈ അഞ്ചിന് തുടങ്ങും

Published

|

Last Updated

ദുബൈ: 18-ാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ പാരായണ മത്സരം ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് റാശിദ് മടത്തില്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് 87 മത്സരാര്‍ഥികള്‍ ഉണ്ടാകും. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളിലാണ് മത്സരങ്ങള്‍.
പ്രഭാഷണങ്ങള്‍ റമസാന്‍ ഒന്നിന് തുടങ്ങും. ആദ്യ ദിനം രാത്രി പത്തരക്കാണ് മത്സരം തുടങ്ങുക. ജൂലൈ നാല് വരെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ പ്രഭാഷണങ്ങള്‍ ഉണ്ടാകും. ജൂണ്‍ 29 മുതല്‍ ജൂലൈ പത്തു വരെ സ്ത്രീകള്‍ക്ക് വിമന്‍ റിനൈസന്‍സ് സൊസൈറ്റിയിലും ജൂലൈ ഒമ്പത് മുതല്‍ ജൂലൈ 19 വരെ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഹാളില്‍ പ്രഭാഷണങ്ങള്‍ നടക്കും. പ്രഭാഷണങ്ങളും പാരായണവും കേള്‍ക്കാന്‍ എത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുണ്ടെന്നും ഇബ്‌റാഹീം ബൂമില്‍ഹ അറിയിച്ചു.
രാജ്യത്തെ പ്രവാസി സമൂഹങ്ങള്‍ക്ക് ദുബൈ നല്‍കുന്ന വിശിഷ്ടാവസരം കൂടിയാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി നടത്തുന്ന ഈ മതപ്രഭാഷണ സദസ്സുകള്‍. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍, മീഡിയ വിഭാഗം തലവന്‍ അഹ്മദ് അല്‍ സാഹിദ്, സാമ്പത്തിക വിഭാഗം ചെയര്‍മാന്‍ അബ്ദുര്‍റഹീം ഹുസൈന്‍ അഹ്‌ലി എന്നിവരും സംബന്ധിച്ചു.