Connect with us

Gulf

ഇലക്ട ഷോപ്പ് ഇന്‍ ഷോപ്പുകള്‍ വ്യാപകമാക്കുന്നു

Published

|

Last Updated

അബുദാബി: ചില്ലറ വ്യാപാരം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കളായ ഇലക്ട ഷോപ്പ് ഇന്‍ ഷോപ്പുകള്‍ ആരംഭിച്ചുവെന്ന് എം ഡി രാജന്‍ മത്രാണി അറിയിച്ചു. അബുദാബി കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വ്യാപാര കേന്ദ്രം ഇക്കഴിഞ്ഞ ദിവസം തുടങ്ങി.
500 ഓളം ഇനങ്ങളിലുള്ള ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളാണ് ഷോപ്പ് ഇന്‍ ഷോപ്പുകളില്‍ ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ മൂന്നാമത്തേതാണ് അബുദാബിയില്‍ തുടങ്ങിയത്.
100 കോടി ദിര്‍ഹം വിറ്റുവരവുള്ള ശൃംഖലയാണ് ഇലക്ടയുടെയുടേത്. 70 രാജ്യങ്ങളില്‍ വിതരണ കേന്ദ്രങ്ങളുണ്ട്. യു എ ഇയില്‍ ഇലക്‌ട്രോണിക്‌സ് വില്‍പനയില്‍ വന്‍കുതിപ്പാണുള്ളത്. എല്‍ സി ഡി ടെലിവിഷന്‍ സെറ്റുകള്‍, ക്യാമറകള്‍, സ്മാര്‍ട് ഫോണുകള്‍ തുടങ്ങിയവയൊക്കെ ലഭ്യമാക്കുന്നു. ജപ്പാനാണ് ഇലക്ട്രയുടെ പ്രധാന നിര്‍മാണ കേന്ദ്രമെന്നും രാജന്‍ മത്രാണി അറിയിച്ചു. സി ഇ ഒ ബ്രയാന്‍ ദിമക്കാര്‍ത്തി പങ്കെടുത്തു.