Connect with us

Gulf

അബുദാബി പോലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ABUDABI

ഡപ്യൂട്ടി കമാന്‍ഡര്‍ -ഇന്‍ -ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ മതര്‍ അല്‍ റുമൈതി
ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമുമായി ചര്‍ച്ച നടത്തുന്നു

അബുദാബി: അബുദാബി പോലീസ് ഡപ്യൂട്ടി കമാന്‍ഡര്‍- ഇന്‍-ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ മതര്‍ അല്‍ റുമൈതി ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമുമായിനടത്തി.
യു എ ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തടവുകാരുടെ കൈമാറ്റം ത്വരിതപ്പെടുത്താന്‍ ധാരണയായി. രാജ്യങ്ങള്‍ക്കിടയിലെ പോലീസ് സുരക്ഷാ രംഗത്തെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും സ്ഥാനപതി പോലീസ് മേധാവിയുമായി ചര്‍ച്ച ചെയ്തു.
രണ്ട് യോഗങ്ങളിലും അബുദാബി പോലീസ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒമൈര്‍ അല്‍ മുഹൈറി, ദിവാന്‍ വകുപ്പ് തലവന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് കാഷീം അല്‍ ഷംസി, പോലീസ് വിദേശ കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സലീം അലി അല്‍ ഖത്തം അല്‍ സാബി എന്നിവരും പങ്കെടുത്തു.