Connect with us

Ongoing News

ഉറുഗ്വേ താരം സുവാരസിന് ഒമ്പത് കളികളില്‍ വിലക്ക്

Published

|

Last Updated

ഉറുഗ്വേ താരം ലൂയി സുവാരസിന് ഫിഫ വിലക്ക ഏര്‍പ്പെടുത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്. ഇറ്റലിക്കെതിരായ മത്സരത്തില്‍ ചിലിനിയെ കടച്ചതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതോടെ ബ്രസീല്‍ ലോകകപ്പില്‍ ഉറുഗ്വെയുടെ മത്സരങ്ങള്‍ സുവാരസിന് നഷ്ടമാകും. ഗുരുതരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. എതിര്‍ ടീമിലെ താരങ്ങളെ കടിച്ചതിന്റെ പേരില്‍ ഇതിനു മുമ്പും രണ്ട് തവണ ഇത്തരത്തില്‍ സുവാരസിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയുണ്ടായിട്ടുണ്ട്. സുവാരസിന്റെ വിലക്ക് ഉറുഗ്വെന്‍ ടീമിന് കടുത്ത തിരിച്ചടിയാണ്.

Latest