Connect with us

Kerala

സൗദിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മലയാളികള്‍ മരിച്ചു

Published

|

Last Updated

റിയാദ്:സൗദിയില്‍ റിയാദിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ നാല് മലയാളികളുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു.റിയാദിലുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി സന്തോഷ് (35)ആണ് മരിച്ചത്.
റിയാദിലെ അല്‍ഖര്‍ജിലുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു.മലപ്പുറം സ്വദേശികളാണ് മൂന്ന് പേരും.നിര്‍മാണ തൊഴിലാളികളായ താനൂര്‍ സ്വദേശി കുഞ്ഞിമോന്‍ (41), വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശി തോറാപ്പറമ്പില്‍ അലവിക്കുട്ടി (55),പെരിന്തല്‍മണ്ണ പാറപ്പുറം സ്വദേശി കുമ്പക്കുഴിയില്‍ മമ്മു (45), ആന്ധ്രാ പ്രദേശിലെ മുഹമ്മദ് സാജിദ് (35) എന്നിവരാണ് മരിച്ചത്.റിയാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജിലാണ് അപകടം നടന്നത്.വ്യഴാഴ്ച ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായത്.

 

Latest